KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സി എച്ച് സെന്റർ വീൽ ചെയറുകൾ കൈമാറി 

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സി എച്ച് സെന്റർ വീൽ ചെയറുകൾ കൈമാറി. താലൂക്ക് ആശുപത്രിയിൽ വീൽചെയർ ക്ഷാമവും കാലപ്പഴക്കം കൊണ്ട്  ഉപയോഗശൂന്യമായതും രോഗികളെയും കൊണ്ട് പലപ്പോഴും വീൽചെയറുകൾ മാറ്റി കയാറ്റേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നത് പരിഗണിച്ചാണ് സി എച്ച് സെന്റർ നേതൃത്വത്തിൽ  അഞ്ച് വീൽ ചെയറുകൾ ആശുപത്രിക്ക് സംഭാവന നൽകിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ്  ജന സെക്രട്ടറി വിപി ഇബ്രാഹിംകുട്ടിയിൽ നിന്ന് വീൽചെയർ ഏറ്റു വാങ്ങി. ഡോ. അഫ്സൽ (ഓർത്തോ വിഭാഗം), എ അസീസ് മാസ്റ്റർ വാർഡ് കൗൺസിലർ, വളണ്ടിയർ കോ ഓർഡിനേറ്റർ ആരിഫ് മമ്മൂക്കാസ്, വി എം ഖാദർ, സിറാജ് കുറുവങ്ങാട്, റഫീഖ് ആർ എം, ഷംസീർ ഇബ്രാഹിം, ഷാഹിദ് നടേരി, ഇസ്മായിൽ കുറുവങ്ങാട്, സിപിഎ സലാം മൗലവി, ഫൗസിയ പയ്യോളി എന്നിവർ പങ്കെടുത്തു.
Share news