KOYILANDY DIARY.COM

The Perfect News Portal

സിപി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനം പുരോഗമിക്കുന്നു

കൊയിലാണ്ടി:   മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം അജണ്ടകൾ പൂർത്തീകരിച്ച് മുന്നോട്ട്‌പോകുന്നു. കൊയിലാണ്ടി ഇ.എം.എസ് ടൗഹാളിൽ പ്രത്യേകം സജ്ജമാക്കിയ പി. ടി. രാജൻ സ്മാരക ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. രാവിലെ 9.30-ന് ജില്ലയിലെ മുതിർന്ന നേതാവും ജില്ലാകമ്മറ്റിയംഗവുമായ ടി.പി.ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി പ്രതിജ്ഞ എടുത്തു. പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്‌കരൻ മാസ്റ്ററുടെ താത്കാലിക അധ്യക്ഷതയിൽ സമ്മേളന നടപടികൾ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ദാസൻ എം.എൽ.എ സ്വാഗത പ്രസംഗം നടത്തി. അനുശോചന പ്രമേയം സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് എം തോമസ് എം.എൽ.എ അവതരിപ്പിച്ചു. പ്രസീഡിയം, സ്റ്റിയറിംഗ് കമ്മറ്റി, പ്രമേയ കമ്മറ്റി, ക്രഡൻഷ്യൽ കമ്മറ്റി, മിനുട്‌സ് കമ്മറ്റി എന്നിവയുടെ പാനൽ സമ്മേളനം അംഗീകരിച്ചു.

സി.ഭാസ്‌കരൻ മാസ്റ്റർ, കെ.കുഞ്ഞമ്മദ് മാസ്റ്റർ, ഇ.രമേശ്ബാബു, പി.കെ.സജിത എന്നിവരടങ്ങിയ പ്രസീഡിയവും ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങൾ അടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും കെ.പി.കുഞ്ഞമ്മദ്കുട്ടി (കൺവീനർ), മുഹമ്മദ് റിയാസ്, കെ.കെ.ദിനേശൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, പി.കെ.മുകുന്ദൻ, പി.കെ.പ്രേംനാഥ്, കെ.ജമീല എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും കെ.ചന്ദ്രൻ മാസ്റ്റർ (കൺവീനർ), ഇസ്മയിൽ കുറുമ്പൊയിൽ, പി. നിഖിൽ, ലിന്റോ ജോസഫ് എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മറ്റിയും എം.മോഹനൻ (കൺവീനർ), സി.ബാലൻ, ഇ.പി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ മിനുട്‌സ് കമ്മറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുതന്ന്.

Advertisements

സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാർവദേശീയ ദേശീയ സംഭവവികാസങ്ങൾ വിശദീകരിക്കുകയും ഇടതുപക്ഷ രാഷ്ട്രീയത്തിനും മാർക്‌സിസത്തിനും വർദ്ധിച്ചുവരുന്ന സ്വീകാര്യതയും പ്രസക്തിയും പിണറായി വിശദീകരിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ മൂന്ന് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട’് അവതരിപ്പിച്ചു. സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ(എം)നെ വേട്ടയാടുന്ന ബി.ജെ.പി-ആർ.എസ്.എസ് നീക്കങ്ങൾക്കെതിരെ അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്ന പ്രമേയം കെ.പി.കുഞ്ഞമ്മദ്കുട്ടി അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ ഏരിയകളിലെ പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചകൾക്കായി പിരിഞ്ഞു.

5 മണി മുതൽ പൊതുചർച്ച ആരംഭിക്കും. വൈകീട്ട് 8 മണിവരെ പൊതുചർച്ച തുടരും. നാളെ രാവിലെ 9.30-ന് സമ്മേളന നടപടികൾ ആരംഭിക്കും.. വൈകീട്ട് 4 മണിവരെ പൊതുചർച്ച തുടരും. ഏരിയാ സമ്മേളനങ്ങളിൽ നിന്ന് ജില്ലാകമ്മറ്റി അംഗങ്ങളും പ്രതിനിധികളും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങളും മേൽകമ്മറ്റി അംഗങ്ങളും ഉൾപ്പെടെ 403 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മേൽകമ്മറ്റികളിൽ നിന്ന് പിണറായി വിജയൻ, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, കെ.കെ.ഷൈലജ ടീച്ചർ, എ.കെ.ബാലൻ, എളമരംകരീം, എം.വി.ഗോവിന്ദൻമാസ്റ്റർ എന്നിവരാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *