മന്ത്രി കെ രാധാകൃഷ്ണന് നേരെയുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനം; സ്വാമി സച്ചിദാനന്ദ
വര്‍ക്കല: മന്ത്രി കെ രാധാകൃഷ്ണന് നേരെ ക്ഷേത്രത്തില്‍ വച്ചുണ്ടായ ജാതി വിവേചനം കേരളത്തിന് അപമാനമെന്ന് ശ്രീനാരായണ ധര്‍മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിര്‍ത്തുന്നതിന് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു.

അയിത്താചരണം നടത്തി നാടിന് അപമാനം വരുത്തിയ പൂജാരിയെ ജോലിയില്‍ നിന്നു പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

