KOYILANDY DIARY.COM

The Perfect News Portal

ആന്ധ്രാപ്രദേശിലെ ജാതി സെന്‍സസിന് ഇന്ന് തുടക്കമാകും. ബിജെപി വെട്ടിലാകും

അമരാവതി: ബിജെപി വെട്ടിലായി. ആന്ധ്രാപ്രദേശിലെ ജാതി സെന്‍സസിന് ഇന്ന് തുടക്കമാകും. ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശ് നടത്തുന്ന നീക്കം കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജാതി സര്‍വെ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മുന്‍പാണ് ആന്ധ്രാപ്രദേശ് മന്ത്രിസഭാ അനുമതി നല്‍കിയത്. 

ഗ്രാമപഞ്ചായത്ത് മുതല്‍ സെക്രട്ടേറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് സര്‍വെ. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നീക്കം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിഹാറിന് പിന്നാലെ ആന്ധ്രയും ജാതി സെന്‍സസുമായി രംഗത്ത് എത്തിയതോടെ രാജ്യവ്യാപക ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരും നിര്‍ബന്ധിതരായിട്ടുണ്ട്.

ജനസംഖ്യാ സെന്‍സസിന് ഒപ്പം ജാതി സെന്‍സസും നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭാ പാസാക്കിയ പ്രമേയം ഈ വര്‍ഷം ഏപ്രില്‍ 11ന് ആണ് കേന്ദ്ര സര്‍ക്കാരിന് ആന്ധ്രാ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകത്തതിനെ തുടര്‍ന്ന് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. 

Advertisements

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചു. 

Share news