കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം: ഡീനിനെ പുറത്താക്കണമെന്ന് വി ജോയ് എംഎൽഎ
.
കേരള സർവകലാശാലയിൽ വിദ്യാർത്ഥിക്കെതിരെ ഡീൻ നടത്തിയ ജാതി അധിക്ഷേപത്തിൽ ഡീനിനെ പുറത്താക്കണമെന്ന് വി ജോയ് എംഎൽഎ. മൺമറഞ്ഞുപോയ ജാതി ചിന്ത തിരികെ കൊണ്ടുവരാനുള്ള വലിയ പരിശ്രമം നടക്കുകയാണ്. പട്ടിക ജാതിയിൽ പെട്ടയാൾ പി എച്ച് ഡി പ്രബന്ധം സംസ്കൃതത്തിൽ അവതരിപ്പിച്ചത് ഡീനിന് ഇഷ്ടപ്പെട്ടില്ല. അതാണ് ഇങ്ങനെ പെരുമാറിയത് എന്ന് അദ്ദേഹം പറഞ്ഞു.

എത്ര വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഇടുങ്ങിയ ചിന്താ ഗതിയാണ് ചിലർക്ക് ഉള്ളത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുത്. ഡിനീനെ സംരക്ഷിക്കുന്നവരും തെറ്റുകാരാണ്. ഡീനിനെ കേരള സർവകലാശാലയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പി കെ എസ് ജില്ലാ കമ്മിറ്റി കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




