നടൻ ബാലയ്ക്കെതിരെ കേസ്; ഡിവോഴ്സ് പെറ്റീഷനിൽ കള്ള ഒപ്പിട്ടുവെന്ന് പരാതി

നടൻ ബാലയ്ക്കെതിരെ വീണ്ടും കേസ്. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നാണ് ആരോപണം. ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ ബാല ഒപ്പ് വ്യാജമായി ഇട്ടതായും പരാതിയിലുണ്ട്. എറണാകുളം സെൻട്രൽ പൊലീസാണ് ബാലക്കെതിരെ കേസെടുത്തിരിക്കുന്നത്.
