സി. ആർ. നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗവും തൊഴിലാളി യൂനിയൻ നേതാവുമായിരുന്ന സി. ആർ. നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പുഷ്പ്പാർച്ചനയും, അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. സി.ആർ-ൻ്റെ വീട്ടുവളപ്പിൽ പുഷ്പ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണയോഗം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സിക്രട്ടറി പി. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.

മുൻസിപ്പൽ ചെയർപേർസൺ സുധകിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ഏരിയാ കമ്മിറ്റി അംഗം വി. സുന്ദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി ദാമോദരൻ, പി.കെ. ഭരതൻ, വി.എം അനൂപ്, യു.കെ. ചന്ദ്രൻ, സി. സത്യചന്ദ്രൻ, എം.വി. ബാലൻ എന്നിവർ സംസാരിച്ചു. പന്തലായനി ഈസ്റ്റ് ബ്രാഞ്ച് സിക്രട്ടറി ടി.കെ. ശ്രീകുമാർ സ്വാഗതവും സി. അപ്പൂക്കൂട്ടി നന്ദിയും പറഞ്ഞു.

