KOYILANDY DIARY.COM

The Perfect News Portal

സി. കണാരൻ്റെ 8-ാം ചരമവാർഷിക ദിനം ആചരിച്ചു

കൊയിലാണ്ടി: ഡിസംബർ 16 സി. കണാരൻ്റെ 8-ാം ചരമവാർഷിക ദിനം ആചരിച്ചു. സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. നരക്കോട് മരുതേരി പറമ്പിൽ വെച്ച് നടന്ന അനുസ്മരണ പൊതുയോഗത്തിൽ കെ. എം. രാജീവൻ അധ്യക്ഷത വഹിച്ചു. SFI മുൻ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ (തലശ്ശേരി) മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എൻ. എം. ദാമോദരൻ, എൻ. പി ശോഭ, ഇ. ശ്രീജയ എന്നിവർ സംസാരിച്ചു. മഞ്ഞക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടത്തിൽ നൂറുകണക്കിനു സഖാക്കൾ പങ്കെടുത്തു.

കെ.എം. രാജീവൻ, എം.പി. കുഞ്ഞമ്മദ്, അനീഷ് പി. എം, ഇസ്മായിൽ, ടി. പി. പക്രൻ, ബിജിത്ത് വി. പി, എം.കെ അശോകൻ, കെ.പി രാമകൃഷ്ണൻ, രമ്യ പി.എം, സമീർ പൊയിൽ എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിന് ശേഷം CMYC കല്പത്തൂരിന്റെ നാടകം ചത്താലും ചെത്തും അരങ്ങേറി. ദിനാചരണത്തോട് അനുബന്ധിച്ച് കാലത്ത് DYFI മരുതേരി പറമ്പ് യൂണിറ്റിന്റെയും കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൺവീനർ എം.പി കുഞ്ഞമ്മദ് സ്വാഗതവും അനീഷ് പിഎം നന്ദിയും പറഞ്ഞു.

Share news