വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ്സ് കണ്ടക്ടർ പിടിയിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ്സ് കണ്ടക്ടർ പിടിയിൽ. ശ്രീരാം ബസ്സിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടിൽ ശ്രീനാഥ് (22)നെയാണ് വനിത പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ എലത്തൂർ എത്തിയ സമയം പ്രതി വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കോഴിക്കോട് ബസ്സ് ഇറങ്ങിയ വിദ്യാർത്ഥിനി വനിതാ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായ ശ്രീസിത, CPO മാരായ ജീൻസു, ദിജുഷ, സീന എന്നിവർ ചേർന്ന് പ്രതിയെ പുതിയ ബസ്സ് സ്റ്റാന്റെ് പരിസരത്ത് വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
