KOYILANDY DIARY.COM

The Perfect News Portal

ബഡ്സ് സ്‌കൂൾ റിഹാബിലിറ്റേഷൻ സെന്റർ കുട്ടികൾക്കായി പഠനയാത്ര നടത്തി

കൊയിലാണ്ടി നഗരസഭയുടെ കീഴിൽ പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന സൗഹൃദ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പഠനയാത്ര നടത്തി. 2024-25 വർഷത്തെ പഠനയാത്ര 31ന് വെള്ളിയാഴ്ച്ച കണ്ണൂർ വിസ്മയ അമ്യുസ്മെന്റ്  പാർക്കിലേക്കായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ശാരീരിക അഭിവൃദ്ധിക്കും അവരെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനും വേണ്ടി നഗരസഭ നടത്തികൊണ്ട് വരുന്ന പ്രശംസനീയമായ ഒരു പദ്ധതി കൂടിയാണിത്.
കുട്ടികൾക്ക് മാത്രമല്ല അവരെ എപ്പോഴും പരിചരിച്ചു കൊണ്ടിരിക്കുന്ന രക്ഷിതാക്കൾക്കുടേയും മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഇല്ലാതാകുന്നതിനും വളരെയേറെ ഉപകാര പ്രദമായ ഈ പഠനയാത്ര കൊയിലാണ്ടി ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ്‌ ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ പി, ബഡ്സ് സ്‌കൂൾ ടീച്ചർ ആതിര, അധ്യാപകൻ സുരേഷ്‌ കുമാർ വി കെ എന്നിവർ ആശംസകൾ അറിയിച്ചു.
Share news