KOYILANDY DIARY.COM

The Perfect News Portal

ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം എൽ.പി സ്കൂളിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ബ്രോഷർ “ധന്യം – ദീപ്തം” പ്രകാശനം ചെയ്തു. ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് കുമാർ. കെ. കെ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ സർവ്വശ്രീ എരോത്ത് അപ്പുക്കുട്ടിനായർ, കൊട്ടിലകത്ത് ബാലൻനായർ, പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻനായർ, സി. ഉണ്ണികൃഷ്ണൻമാസ്റ്റർ, പി. പി.രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, ശ്രീ പുത്രൻ തൈക്കണ്ടി, സ്വാഗതസംഘം ചെയർമാൻ ഫക്രുദ്ദീൻ മാസ്റ്റർ, ജന: കൺവീനർ എ.പി സുധീഷ് ഹെഡ്മിസ്ട്രസ് ബിനിത ആർ, ശശി മാസ്റ്റർ ഭാവതാരിണി, രൂപേഷ് മാസ്റ്റർ, ഷെഫീഖ് മാസ്റ്റർ, അമ്പിളി ടീച്ചർ എന്നിവർ സംസാരിച്ചു.
വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 14ന് വൈകുന്നേരം 5 മണിക്ക്  വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിർവഹിക്കും. സിനിമാതാരം ഉണ്ണിരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.
Share news