KOYILANDY DIARY.COM

The Perfect News Portal

വരയാടുകളുടെ പ്രജനന കാലം; രാജമല ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടയ്ക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലമായതിനാൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടും. സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ സീസണിൽ പുതിയതായി ജനിച്ച വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ പുതിയതായി 108 കുഞ്ഞുങ്ങൾ ജനിച്ചതായി കണ്ടെത്തി.

Share news