KOYILANDY DIARY

The Perfect News Portal

വായാനാ ദിനത്തിൽ പുസ്തക വായനയും പുസ്തക ചർച്ചകളും നിരൂപണങ്ങളും സംഘടിപ്പിക്കുന്നു

വായനാദിനത്തിൽ പുത്തൻ ആശയങ്ങളുമായി കുടുംബശ്രീയും അയൽക്കൂട്ടങ്ങളും രംഗത്ത്.. പുസ്തക വായനയും പുസ്തക ചർച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങിയാണ് വായനയുടെ വാതിൽ തുറക്കുന്നത്. പരിപാടി വിജയിപ്പിക്കാനായി സംഘാടക സമിതി യോഗം ചേർന്ന് പരിപാടികൾ ആവിഷ്കരിച്ചു.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു. വായനാദിനമായ ജൂൺ 19ന് ആരംഭിക്കുന്ന പരിപാടി ഒരു തുടർപരിപാടിയാണ് തയ്യാറാക്കിയിരിക്കുന്നത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി.
Advertisements
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, ഊർമിള ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ, വി. രമേശൻ തുടങ്ങിയവർ വിശദീകരണം നടത്തി, കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത വി ക്രോഡീകരണം നടത്തി, എം.പി. ഇന്ദുലേഖ സ്വാഗതം പറഞ്ഞു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.