എറണാകുളം കലക്ടറേറ്റിൽ ബോംബ് ഭീഷണി

കാക്കനാട്: എറണാകുളം കലക്ടറേറ്റിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. കലക്ടറേറ്റിലെ താഴത്തെ നില പ്രവർത്തിക്കുന്ന വനിത ശിശു വികസന വകുപ്പിലെ ഓഫീസിൽ ബോംബ് സ്ഥാപിച്ചുവെന്ന് കാണിച്ചായിരുന്നു സന്ദേശം. ഉച്ചക്ക് 1.45 ന് മുൻപായി സ്ഫോടനം നടക്കും എന്നായിരുന്നു സന്ദേശം.

രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് രാജഗിരി മറു ധ്യാൻ ഔട്ട്ലുക്ക്.കോം എന്ന വിലാസത്തിൽ നിന്നും മെയിൽ സന്ദേശം വന്നത് കണ്ടെത്തിയത്. ഉടനെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഡോഗ് സ്ക്വാഡും തൃക്കാക്കര പൊലീസും ഓഫീസിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തിയില്ല.

