കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കൊയിലാണ്ടി: കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി മലബാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിൻ്റെ മകൻ നിയാസ് (19) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 5.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. കുട്ടികളോടൊപ്പം നീന്തുന്നതിനിടയിൽ മുങ്ങി പോവുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും, പേലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷംസീറ, സഹോദരി: ജസ്ന
