ബിഎംഎസ് ഓട്ടോ തൊഴിലാളികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പൊട്ടിപൊളിഞ്ഞ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെയും ഓട്ടോറിക്ഷാ മസ്ദുർ സംഘം ബിഎംഎസ്സിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ബിഎംഎസ് സംസ്ഥാന സമിതി അംഗം പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പി. എം. രവീന്ദ്ര ൻ അദ്ധ്യക്ഷത വഹിച്ചു.

പി.വി. ഷാജി, ബിജു കുറുങ്ങോട്ട്, രവി വല്ലത്ത്, കെ.ടി, ഷൈജു, എ.കെ. സിലിത്ത്, ജയപ്രകാശ് പന്തലായനി, ലിനീഷ് മുത്താമ്പി, സന്തോഷ്, എം പി രൺജിത്ത് എന്നിവർ സംസാരിച്ചു.
