KOYILANDY DIARY.COM

The Perfect News Portal

ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സ് ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച എൻ.കെ. നാഫിയയെ അനുമോദിച്ചു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.
.
.
എം.എം.കരുണാകരൻ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, എം.കെ.കുഞ്ഞമ്മത്, കെ. ശ്രീധരൻ, വി.കെ. ബാബുരാജ്, സി. നാരായണൻ, ജെ.എസ്. ഹേമന്ത്, ടി. ചന്ദ്രൻ, കെ. കാർത്തിക്, വൈ.എം. ജിഷിത എന്നിവർ പ്രസംഗിച്ചു.
Share news