മേപ്പയൂർ ഈസ്റ്റ് എൽപി സ്കൂളിൽ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആർട്സിൻ്റെ പരിസ്ഥിതി ദിനാഘോഷം നടന്നു

മേപ്പയ്യൂർ: മേപ്പയൂർ ഈസ്റ്റ് എൽപി സ്കൂളിൽ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആർട്സിൻ്റെ പരിസ്ഥിതി ദിനാഘോഷം നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് ട്രഷറർ കെ. എം സുരേഷ് അധ്യക്ഷത വഹിച്ചു.

ലൈബ്രറി സെക്രട്ടറി എം.കെ. കുഞ്ഞമ്മത്, എക്സിക്യൂട്ടി വ് അംഗങ്ങളായ കെ. പി. രാമചന്ദ്രൻ, സി. നാരായണൻ, കെ. ശ്രീധരൻ, യൂത്ത് ഫോറം സെക്രട്ടറി ജെ. എസ്. ഹേമന്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. പി. ബീന എന്നിവർ സംസാരിച്ചു.
