കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും, സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരും ചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ സി.കെ. അഫ്സലിൻ്റെ നേതൃത്വത്തിൽ എത്തിയ ഒമ്പത് ജീവനക്കാർ ചേർന്ന് രക്തദാതാക്കളിൽ നിന്ന് രക്തം സ്വീകരിച്ചു.

കൊയിലാണ്ടി അഗ്നി രക്ഷാ സ്റ്റേഷൻ ഓഫീസർ വി. കെ ബിജുവിൻ്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ അഫ്സൽ സി കെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാർ, രക്ത ബാങ്ക് കൗൺസിലർ അമിത സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രഗിത പി എം, സിവിൽ ഡിഫൻസ് വളണ്ടിയർ ഷാജി ഇ. കൂമുള്ളി എന്നിവർ സംസാരിച്ചു.

