KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് സ്‌കൂളിൽ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാട് വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സുരേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് സ്‌ഫോടക ശേഖരം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

സ്‌കൂളിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് കല്ലേക്കാട് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

 

 

കല്ലേക്കാട് സുരേഷ് ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകനാണ്. ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ നിന്ന് സ്ഫോടക വസ്തുക്കളും രാസവസ്തുക്കളുമാണ് പിടിച്ചെടുത്തത്. ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ട്. ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് വേണമെന്നും ഇ എന്‍ സുരേഷ് വ്യക്തമാക്കി.

Advertisements
Share news