ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം കെ.എ ബാഹുലേയന്. എകെജി സെന്ററിലെത്തി

ബിജെപി വിട്ട് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്. എകെജി സെന്ററിലെത്തി ബാഹുലേയന് ഗോവിന്ദന് മാസ്റ്ററെ കണ്ടു സംസാരിച്ചു.

നിരവധി കാരണങ്ങള്‍കൊണ്ടാണ് താന്‍ സിപിഎമ്മിനൊപ്പം ചേരുന്നതെന്ന് കെ എന്‍ ബാഹുലേയന് വ്യക്തമാക്കി. വെളിയില്‍ ഇറങ്ങി ബിജെപിക്കാരനാണെന്ന് പറയാന്‍ നാണക്കേടാണ്. ബിജെപി വര്‍ഗീയ വാദികളുടെ പ്രസ്ഥാനമാണെന്നും ബാഹുലേയന് പറഞ്ഞു.

ക്രിസ്ത്യാനികളോടും മുസ്ലിംങ്ങളോടും ബിജെപിക്ക് വിദ്വേഷമാണ്. ബിജെപിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ബാഹുലേയന് പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാഹുലേയന് ബിജെപിയില്‍ നിന്നും രാജിവെക്കുന്ന കാര്യം വ്യക്തമാക്കിയത്.

