KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവുമായി ബിജെപി നേതാവും സുഹൃത്തും അറസ്റ്റിൽ

കുന്നംകുളം: ബിജെപി നേതാവും സുഹൃത്തും 1.100 കിലോ കഞ്ചാവുമായി അറസ്റ്റിൽ. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), സുഹൃത്ത് അടുപ്പുട്ടി കാക്കശ്ശേരി വീട്ടിൽ ബെർലിൻ (27) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. അടുപ്പുട്ടി മേഖലയിലെ ബിജെപി നേതാവും കുന്നംകുളം നഗരത്തിലെ ബിഎംഎസ് ഹെഡ്‌ലോഡ് യൂണിയനിലെ തൊഴിലാളിയുമാണ് അറസ്റ്റിലായ അജിത്.

തൃശൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുന്നംകുളം പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് 1.100 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്. അന്യ സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കഞ്ചാവ് മേഖലയിൽ വിതരണം ചെയ്യുന്ന പ്രധാന സംഘമാണ് അജിത്തിന്റേത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണ രംഗത്ത് ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ പറഞ്ഞു. കഞ്ചാവ് വില്പനയ്ക്ക് പ്രാദേശിക ബിജെപി നേതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരുമെന്നാണ് അറിയുന്നത്.

 

 

Share news