3 സംസ്ഥാനങ്ങളിൽ ബിജെപി ലീഡ്. വോട്ടെണ്ണൽ പുരോഗമിക്കുന്നു
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശിലും രാജസ്ഥാനിലും, ഛത്തീസ്ഗഡിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ചത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 90 സീറ്റുകളിലേക്കാണ് മത്സരം. 37 സീറ്റുകളിൽ കോൺഗ്രസും 43 സീറ്റുകളിൽ ബിജെപിയുമാണ് മുന്നേറുന്നത്. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് മുന്നേറുകയാണ്. 119 സീറ്റുകളിലേക്കുള്ള ഫലം പുറത്തുവരുമ്പോൾ 58 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിആർഎസ് രണ്ടാമതും ബിജെപി മൂന്നാമതുമാണ്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെലോട്ട് പറയുമ്പോള്‍ 100 കടന്നിരിക്കുകയാണ് ബിജെപി.
കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയര്‍ത്തിയതോടെ ബിജെപി ഓഫീസിൽ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.


2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.


