KOYILANDY DIARY

The Perfect News Portal

തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി. ലോകസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട്  കൊയിലാണ്ടി ടൗണിൽ താളമേളങ്ങളോടെ ബി.ജെ.പി. പ്രവർത്തകർ പ്രകടനം നടത്തി.
 കോഴിക്കോട് ജില്ല ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിൻ, ജില്ല കമ്മറ്റി അംഗം അഡ്വ വി സത്യൻ, സതീശൻ കുനിയിൽ, വൈശാഖ് കെ കെ , മാധവൻ ഒ, ഗിരിജ ഷാജി, പ്രീജിത്ത് ടി പി , ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട്, രവി വല്ലത്ത്, സജീവ് കുമാർ, കെപിഎൽ  മനോജ് എന്നിവർ നേതൃത്വം നൽകി