KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനം തെറ്റെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസിൻറെ തീരുമാനം തെറ്റാണെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. നവകേരള സദസ്സിൻറെ ഭാഗമായി ഇന്ന് രാവിലെ കണ്ണൂരിൽ നടന്ന പ്രഭാതയോ​ഗത്തിലാണ് പാംപ്ലാനിയുടെ പരാമർശം. 

നാടിൻറെ പുരോഗതിക്കായി ഒറ്റക്കെട്ടായി നിൽക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനവുമേകി.

 

ചില രാഷ്ട്രീയ കക്ഷികൾ ഇതിൽ നിന്ന് മാറി നിൽക്കുന്നത് ശരിയായില്ല. ജനപക്ഷത്തുനിന്ന് ജനവികാരങ്ങൾ ഭരണനേതൃത്വവുമായി സംവദിക്കുന്നത് അത്യപൂർവമാണ്. നവകേരള സദസ് കേരളത്തിൻറെ ചരിത്രത്തെ തിരുത്തിയെഴുതുന്നതാകട്ടെ എന്ന് ആശംസിക്കുന്നതായും പാംപ്ലാനി പറഞ്ഞു.

Advertisements
Share news