വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം: കാട്ടാക്കടയിലെ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി
.
വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി വിവാദത്തിലായ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും മറ്റ് പദവികളിൽ നിന്നുമാണ് നീക്കം ചെയ്തത്. പാരൂർക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം നത്തിയത്.

ഗുണ്ടാ നേതാക്കൾക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു ഗോകുൽ. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്‍റെയടക്കം ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.
Advertisements




