ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമപഞ്ചായത്തിലെ പുറക്കൽ പാറക്കാട് ഗവ. എൽപി സ്കൂളിന് നിർമ്മിച്ച ബയോഗ്യാസ് പ്ലാൻറ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡണ്ട് നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, കെ അഭിനീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച് എം സുധ ടീച്ചർ സ്വാഗതവും റിനു ടീച്ചർ നന്ദിയും പറഞ്ഞു.
