ബിമാക്ക കക്കഞ്ചേരി എം.ടി അനുസ്മരണം നടത്തി

ഉള്ളിയേരി: ബിമാക്ക കക്കഞ്ചേരി നടത്തിയ എം.ടി അനുസ്മരണം എഴുത്തുകാരനും ചിത്രകാരനുമായ ഡോ. ലാൽ രഞ്ജിത് ഉദ്ഘാടനം ചെയ്തു. എ കെ ഷൈജു ആധ്യക്ഷത വഹിച്ചു. എംടി കാലവും കഥയും എന്ന വിഷയത്തിൽ അനുസ്മരണ ഭാഷണങ്ങൾ നടത്തി. സി.കെ വിജയൻ, ഗണേശ് കക്കഞ്ചേരി, ജിതേഷ് കിനാത്തിൽ, മണി കക്കഞ്ചേരി, പി ബീരാൻകുട്ടി. എ.കെ പ്രഭീഷ് എന്നിവർ സംസാരിച്ചു.
.

.
എം ടി ചിത്രരചനാ മത്സരത്തിലെ വിജയികളായ കെ മാനവേദ്, ആയിശ നസ്മി, ശിവ ശങ്കർ എന്നീ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. ബിമാക്ക സെക്രട്ടറി പി.കെ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഇ പ്രബീഷ് കുമാർ നന്ദിയും പറഞ്ഞു.
