കൊച്ചിയിൽ വൻ സെക്സ് റാക്കറ്റ്; 3 പേർ പിടിയിൽ
കൊച്ചിയിൽ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട 3 പേർ പിടിയിൽ. ബംഗ്ലാദേശ് യുവതിയ്‌ക്കെതിരെയാണ് ലൈംഗിക പീഡനം ഉണ്ടായത്. സെറീന, ജെഗിത എന്നീ രണ്ടു വനിതകളാണ് സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്നത്. ഇവർ യുവതിയെ ഇരുപതോളം പേർക്ക് കൈമാറി.

ബംഗ്ളൂരുവിൽ നിന്നാണ് ബംഗ്ളാദേശ് സ്വദേശിനിയെ കൊച്ചിയിൽ എത്തിച്ചത്. കൊച്ചി എളമക്കര കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന 2 വനിതകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. വിപിൻ, ജഗിത, സെറീന എന്നിവരാണ് പിടിയിലായത്. സെറീന ബംഗ്ളൂരു സ്വദേശിനിയാണ്.

