ബേപ്പൂർ ഫെസ്റ്റിവൽ സീസൺ 4 ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: ബേപ്പൂർ ഫെസ്റ്റിവൽ സീസൺ 4 ഒരുക്കങ്ങൾ പൂർത്തിയായി. ബേപ്പൂർ ഫെസ്റ്റ് സുരക്ഷ ഡ്യൂട്ടിക്കായി കോഴിക്കോട് ജില്ല കൂടാതെ മലപ്പുറം, കണ്ണൂർ, വയനാട്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നും 11 Dysp, 16 ഇൻസ്‌പെക്ടർമാർ, 175 SI മാർ, 500 ഓളം പോലീസുകാർ, 100 ഓളം വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഡ്യൂട്ടി സംബന്ധിച്ച brifing ഇന്ന് രാവിലെ മറിന കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു.
