മികച്ച എൻസിസി ഓഫീസർക്കുള്ള പുരസ്‌കാരം എസ് എൻഡിപി കോളേജിന്
കൊയിലാണ്ടി: 2022-23 വർഷത്തെ മികച്ച എൻ സി സി ഓഫീസർ പുരസ്കാരം കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ക്യാപ്റ്റൻ. മനു. പി ക്ക് ലഭിച്ചു. കോളേജിൽ വച്ച് നടന്ന അനുമോദന സദസ്സ് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: സുജേഷ് സി. പി അധ്യക്ഷത വഹിച്ചു.

കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ: സജീവ് എസ്. വി, ദാസൻ പറമ്പത്ത്, ഡോ: ഷാജി മാരം വീട്ടിൽ, ഡോ: ഹർഷ എൻ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ഡോ. വിദ്യ വിശ്വനാഥിനെയും ആദരിച്ചു.
