പച്ചക്കറി കൃഷിക്ക് തുടക്കം

പച്ചക്കറി കൃഷിക്ക് തുടക്കം. ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി ഒരുക്കുന്നതിന് സി.പി.ഐ(എം) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷി ഇറക്കുന്നതിൻ്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം പൊയിൽക്കാവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക നിർവ്വഹിച്ചു.
സംയോജിത കൃഷി ജില്ലാ കൺവീനർ കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, കെ.ഷിജു, എ.സി.ബാലകൃഷ്ണൻ, ടി.വി.ഗിരിജ, പി.കെ.ബാബു, ബേബി സുന്ദർരാജ് എന്നിവർ സംസാരിച്ചു.

