KOYILANDY DIARY.COM

The Perfect News Portal

മുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; ബാർബർ അറസ്റ്റിൽ

പാലക്കാട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ ബാർബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ എം ബിനോജ് (46) ആണ് അറസ്റ്റിലായത്. തൻ്റെ ബാർബർ ഷോപ്പിലെത്തിയ 11കാരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

കുട്ടി വിവരം അദ്ധ്യാപകരെ അറിയിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകർ നൽകിയ വിവര പ്രകാരമാണ് ബിനോജിനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിൽ എടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാർബർ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share news