വാഴകൃഷി വിളവെടുപ്പ് ഉത്സവം നടന്നു

വാഴകൃഷി വിളവെടുപ്പ് ഉത്സവം നടന്നു.. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാഴകൃഷിയുടെ ബ്ലോക്ക് തല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള അത്തോളി, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി എന്നീ 5 ഗ്രാമപഞ്ചായത്തുകളിലായി 120 ഗ്രൂപ്പുകൾക്ക് ഒരു ഗ്രൂപ്പിനു 250 വാഴക്കന്ന് എന്ന കണക്കിന് 27,500 നേന്ദ്ര വാഴക്കന്നുകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്ത് കൃഷി ആരംഭിച്ചത്. മൂടാടി ഗ്രാമപഞ്ചായത്തിലെ പ്രവാസികളും കർഷകരും അടങ്ങുന്ന കർഷക കാർഷിക കൂട്ടായ്മ ഒന്നര ഏക്കറിലായി 1500 ഓളം വാഴക്കന്നുകളാണ് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജിവാനന്ദൻ മാസ്റ്റർ, മെമ്പർമാരായ അഭിനീഷ് കെ, ചൈത്ര വിജയൻ, ബിന്ദു സോമൻ, രജില ടി.എം എന്നിവർ സംസാരിച്ചു. കാർഷിക കൂട്ടായ്മ അംഗം റഷീദ് ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർ അഡ്വ. ഷെഹീർ സ്വാഗതവും. കർഷകർ, കർഷക കൂട്ടായ്മ അംഗം സജീന്ദ്രൻ നന്ദിയും പറഞ്ഞു.
