അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഗുണമേന്മ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ് (എഴുത്തുകൂട്ടം, വായനക്കൂട്ടം). 6 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും എഴുത്തുകൂട്ടം, വായന കൂട്ടം ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ ഊർജ്ജിതമായി നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചത്

ശില്പശാലയുടെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു കെ നിർവഹിച്ചു. പന്തലായനി ബിപിസി മധുസൂദനൻ എം അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജു കാവിൽ മുഖ്യാതിഥിയായി. ഗവ. ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രെയിനർ വികാസ് സ്വാഗതവും സി ആർ സി സി ജാബിർ നന്ദിയും പറഞ്ഞു.
