ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥം സമർപ്പിച്ചു
കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ സി പി മനോജ് വഴിപാടായി അയ്യപ്പ രഥം സമർപ്പിച്ചു. ശിൽപ്പി അതുൽ കെ പി.യാണ് രഥം നിർമ്മിച്ചു നൽകിയത്. രഥത്തിന്റെ സമർപ്പണം അയ്യപ്പ ക്ഷേത്ര തിരുസന്നിധിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കിനി എടമന മോഹനൻ നമ്പൂതിരിയും മേൽശാന്തി ശ്രീ താഴെകാട്ട് മന നാരായണൻ നമ്പൂതിരിയും ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി കെ വി രാഘവൻ നായർ, പ്രസിഡണ്ട് സി പി മോഹനൻ സെക്രട്ടറി ഇ കെ മോഹനൻ, ഗുരുസ്വാമിമാരും ഭക്തജനങ്ങളും പങ്കെടുത്തു.
