KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം വയലാർ അനുസ്മരണം നടത്തി

പയ്യോളി: അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം വയലാർ അനുസ്മരണവും വിവിധ മേഖലകളിൽ കഴിവു നേടിയവരെ ആദരിക്കലും നടത്തി. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് എം.ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ശ്രീനന്ദ് വിനോദ്, വിപിൻനാഥ്, ഷാനി വിജീഷ്, ലീഗിന വിനീഷ്, കെ.ടി. ഷിഫാന എന്നിവരെ ആദരിച്ചു.

മനോജ് രാമത്ത്, കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, ഷൈമ ശ്രീനി, കെ.സി. ബാബുരാജ്, ഗ്രന്ഥാലയം സെക്രട്ടറി മൂലയിൽ രവീന്ദ്രൻ, പി.ടി.വി. രാജീവൻ, കെ.എൻ. രത്നാകരൻ, എം.ടി. നാണു, കെ.വി. രാജൻ, പി.എം. അഷറഫ് തുടങ്ങിയവർ സംസാരിച്ചു. വായനമത്സരം നടത്തി. വയലാർഗാനങ്ങൾ ആലപിച്ചു.

Share news