KOYILANDY DIARY.COM

The Perfect News Portal

വിമാനത്താവളങ്ങളിലെ സുരക്ഷ; പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിലെ സുരക്ഷയെ സംബന്ധിക്കുന്ന പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം. ഇത് പ്രകാരം വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മേല്‍ നടപടി സ്വീകരിക്കും. ഉയര പരിധി ലംഘനം കണ്ടെത്തിയാല്‍ ഉടമക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കണം.

അറുപത് ദിവസത്തിനുള്ളില്‍ ഉടമകള്‍ ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണം. ഉയരം കൂടുതലുള്ള മരങ്ങളും മുറിച്ച് മാറ്റും. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Share news