ഓട്ടോ തൊഴിലാളികൾ കൊയിലാണ്ടി നഗരസഭയിലേക്ക് മാർച്ച് ചെയ്തു
കൊയിലാണ്ടി: സിഐടിയു നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ കൊയിലാണ്ടി നഗരസഭയിലേക്ക് മാർച്ച് ചെയ്തു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) നേതൃത്വത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മാർച്ച് സംഘടിപ്പിച്ചത്. സിഐടിയു നേതാവ് എം.എ. ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. കെ. കെ. രാധാകൃഷ്ണൻ്റെ ആധ്യക്ഷതവഹിച്ചു.

പുതിയ ബസ്റ്റാൻ്റ് ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഡ്രെയിനേജ് നിർമിച്ച് ഒഴിവാക്കുക, KM പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കുക, ഇലക്ട്രിക്ക് ഓട്ടോകൾ KM പെർമിറ്റിന് വിധേയമാക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കുക, എടുത്ത് മാറ്റപ്പെട്ട ഓട്ടോസ്റ്റാൻ്റുകൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നഗരസഭ ചെയർപേഴ്സന് യൂണിയൻ നിവേദനം നൽകി.
എ. സോമശേഖരൻ, എ. കെ. ശിവദാസ്, എം ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഗോപി ഷെൽട്ടർ സ്വാഗതവും. പി. കെ ഗിരീഷ് നന്ദിയും പറഞ്ഞു.
