KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു

കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായും ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ എച്ച് എ ഐ അധികൃതരോടും കരാർ കമ്പനിയായ വാഗാഡിൻ്റെ ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടു.
ഇരുവശങ്ങളിലെ റോഡ് കുണ്ടും കുഴിയും നികത്തി സുരക്ഷ ഉറപ്പ് വരുത്തി ഡ്രൈനേജ് സംവിധാനം അടിയന്തരമായും പൂർത്തീകരിച്ച് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസമില്ലാതെ കടന്നു പോവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനവികാരം മനസ്സിലാക്കി ആവശ്യമായ അടിയന്തര നടപടികൾക്കൊപ്പം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അറിയിച്ചു.
റോഡ് പൊളിഞ്ഞ സ്ഥലം ബ്ലോക്ക് പ്രസിഡണ്ടിനോടൊപ്പം ഭരണസമിതി അംഗങ്ങളായ കെ. ജീവാനന്ദൻ, അഭിനീഷ്, ബിന്ദു സോമൻ, ടി.എം രജില, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഭരണസമിതി അംഗങ്ങളായ ബേബി സുന്ദർരാജ്, ജയശ്രി, ബീന, എന്നിവർ സന്ദർശിച്ചു.
Share news