KOYILANDY DIARY.COM

The Perfect News Portal

കളമശേരിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് കസ്റ്റഡിയിൽ

കളമശേരി: ഇടപ്പള്ളി ടോളിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഭർത്താവ് കസ്‌റ്റഡിയിൽ. മുളവുകാട് സ്വദേശി ആഷ്‌ലിയാണ് ഭാര്യ നീനു ടാർസണെ (26) കൊല്ലാൻ ശ്രമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നീനു.

ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പല തവണ ആഷ്‌ലി യുവതിയുടെ വീട്ടിൽവന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയായാണ് ജോലിക്ക് പോകുകയായിരുന്ന യുവതിയെ എ കെ ജി റോഡിൽ വെള്ളയ്ക്കൽ ലൈനിന് സമീപം തടഞ്ഞുവെച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. യുവതി അമൃത ആശുപത്രിയിൽ ചികിത്സയിൽ. രണ്ട് കുട്ടികളുടെ മാതാവാണ്.

Share news