KOYILANDY DIARY.COM

The Perfect News Portal

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; രണ്ട് പേർ പിടിയിൽ

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. മുംബൈ പൻവേലിലെ ഫാം ഹൗസിലാണ് സംഭവം. പ്രതികൾ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് തെറ്റായ പേരുകളാണ് സംഘം നൽകിയത്. തങ്ങൾ സൽമാൻഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികൾ ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്.

 

ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് സംഘത്തിന് കൈമാറി. അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

Advertisements
Share news