കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു

കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി പെട്ടെന്ന് വീട്ടിൽ കയറുകയും കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയുമായിരുന്നു.
യുവതിയുടെ ഇരുകൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ഷിമിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആക്രമണം നടത്തിയെന്നാണ് മൊഴി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

