KOYILANDY DIARY.COM

The Perfect News Portal

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അസി. ഓഫീസർ പി.കെ. പ്രമോദ്

കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു അർഹനായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ. 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരമാണ്  പ്രമോദ് പികെ ക്ക് ലഭിച്ചത്. കേരള അഗ്നിരക്ഷാസേന വകുപ്പിൽ നിന്നും ഒരാൾക്ക് വിശിഷ്ട സേവാമെഡൽ, നാലുപേർക്ക് സ്തുത്യർഹ സേവാ മെഡൽ എന്നിങനെ ലഭിച്ചു.   കോഴിക്കോട്, മീഞ്ചന്ത, നാദാപുരം, നരിക്കുനി, കുന്നംകുളം കൊയിലാണ്ടി എന്നീ സ്റ്റേഷനുകൾ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വർഷമായി സർവീസ് തുടരുന്നു. കാക്കൂർ സ്വദേശിയായ ഇദ്ധേഹം  നിരവധി അഗ്നി, ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 2018 – 2019 വർഷങ്ങളിലെ പ്രളയം, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം, കട്ടിപ്പാറ ദുരന്തം, മിഠായിത്തെരുവിലെ തീപിടുത്തം എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 2014ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി 500ൽ പരം അഗ്നിരക്ഷാ  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കാക്കൂരിലെ  ഉണ്ണി നമ്പ്യാരുടെയും ലീലാമ്മയുടെ മകനാണ്. താമരശ്ശേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ബിന്ദു ഭാര്യയും, ആദിൽ, മിത്ര എന്നിവർ മക്കളുമാണ്. 
Share news