KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ. പൂക്കോട്ടുംപാടത്തു നിന്നും 12 ഗ്രാം ബ്രൗൺഷുഗറുമായാണ് അസം നഗൗൺ ബർപനി ബഗാൻ സ്വദേശി നസെദ് അലി (28) പിടിയിലായത്. ഇന്നു പുലർച്ചെ 2 ഓടെയാണ് എക്സൈസ് സംഘം നസെദ് അലിയെ പിടികൂടിയത്.

എക്സൈസ് കമീഷണർ സ്ക്വാഡ് അംഗവും മലപ്പുറം എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറുമായ ടി ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ ടി എച്ച് ഷഫീക്കിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനീഷ് കെ എ, അരുൺ കുമാർ, ഇ ടി ജയാനന്ദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി ടി ഷംനാസ്, ഇ പ്രവീൺ, കെ വി വിപിൻ, അഖിൽദാസ്, എം രാജേഷ്, എബിൻ സണ്ണി എന്നിവരുടെ സംഘമാണ് പിടികൂടിയത്.

Share news