KOYILANDY DIARY

The Perfect News Portal

പുത്തഞ്ചേരിയിൽ നടന്ന അഷ്ടപദി കൂട്ടു കുടുംബ സംഗമം ശ്രദ്ധേയമായി

അത്തോളി: ഉള്ളിയേരി പുത്തഞ്ചേരിയിൽ നടന്ന ‘അഷ്ടപദി’ കൂട്ടു കുടുംബ സംഗമം ഹൃദയം നിറയ്ക്കുന്ന അനുഭവമായി. അതിപുരാതന തറവാടുകളായ പിലാച്ചേരി, കനിയാനി കുനി, കീഴില്ലത്ത്, കക്കാട്ട്, തെക്കെ കക്കാട്ട്, കോറോത്ത്, കോറോത്ത് കുനി, കോട്ടേമ്മൽ എന്നീ പരസ്പരം ബന്ധമുള്ള എട്ടു കുടുംബങ്ങൾ ചേർന്നാണ് സംഗമം ഒരുക്കിയത്. പൊയിൽ കടവ് പുഴയോരത്ത് നടന്ന പരിപാടി കെ. എം രാജീവൻ (സ്റ്റീൽ ഇന്ത്യ) ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് കൃഷ്ണൻ പിലാച്ചേരി അധ്യക്ഷനായി.
ചടങ്ങിൽ വിവിധ കുടുംബാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ പവിത്രൻ, ബാലകൃഷ്ണൻ പാടത്തിൽ, ശിവൻ ഒള്ളൂർ, സുകുമാരൻ എന്നിവർ സംസാരിച്ചു. കെ. കെ രജിത്ത് കുമാർ സ്വാഗതവും വിദ്യ നന്ദിയും പറഞ്ഞു. മാതൃ സംഗമത്തിൽ ചന്ദ്രമതി ടീച്ചർ അധ്യക്ഷയായി. കേരളാ പോലീസ് സൈബർ വിദഗ്ദൻ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസെടുത്തു. തങ്ക ടീച്ചർ പിലാച്ചേരി, പി.കെ രാജി, കുമാരി ജ്യോതിക സംസാരിച്ചു.
Advertisements
തുടർന്ന് നടന്ന കലാവിരുന്ന് ആർടിസ്റ്റ് കെ. ഷരീഫ് ഉദ്ഘാടനം ചെയ്തു. ഗംഗൻ നടുക്കണ്ടി അധ്യക്ഷനായി. സജീവൻ പഞ്ചമി, ഗീത എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളായ ജനപ്രതിനിധികൾ, ഡോക്ടർമാർ, എഴുത്തുകാർ തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വന്ധ്യ വയോധികരും കൈ കുഞ്ഞുങ്ങളുമടക്കം വിവിധ നാടുകളിൽ നിന്നെത്തിയ ആയിരത്തോളം അംഗങ്ങളാണ് കുടുംബസംഗമത്തിൽ പങ്കാളികളായത്.