ഡ്രൈനേജ് സ്ലാബിട്ട് മൂടാത്തതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതം
തിരുവങ്ങൂർ: ഡ്രൈനേജ് സ്ലാബിട്ട് മൂടാത്തതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതം. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിന് സമീപമാണ് ട്രൈനേജിനായി കുഴിയെടുത്തെങ്കിലും നിർമ്മാണം പൂർത്തിയാക്കാതെ മണ്ണെടുത്ത ചാലുകൾ അപകട ഭീഷണിയായി നിൽക്കുന്നത്.

വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കാൽനട യാത്രക്കാരും, ചെറിയ വാഹനങ്ങളും ഗട്ടറിലേക്ക് വീഴുകയും പരിക്കേൽക്കുന്നതും പതിവായിരിക്കുകയാണ്. അടിയന്തരമായി ശരിയാക്കുമെന്ന് കരാറുകാർ പറഞ്ഞിട്ട് മാസങ്ങളോളം ആയെങ്കിലും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. അപകട ഭീഷണി ഇല്ലാതാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

