ജീവൻ രക്ഷാ അവാർഡിന്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ

ഉള്ളിയേരി: ജീവൻ രക്ഷാ അവാർഡിൻ്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ. ഹോപ്പ് എന്ന സംഘടനയാണ് അരുണിനെ ജീവൻ രക്ഷാ അവാർഡ് നൽകി ആദരിച്ചത്. “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തിയാണ് അരുൺ നമ്പിയാട്ടിൽ ശ്രദ്ധേയനായത്. ഇതുവരെയായി 25 തവണ രക്തദാനം നടത്തി. ബാലുശ്ശേരി എക്സൽ ഐ.ടി.ഐ.യിൽ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലാണ് ആദ്യമായി രക്തദാനം നടത്തിയത്. വർഷത്തിൽ മുന്ന് തവണയാണ് രക്തദാനം നടത്തുന്നത്. ഒന്നുകിൽ ഏതെങ്കിലും രോഗിക്ക് വേണ്ടി അല്ലെങ്കിൽ ഏതെങ്കിലും ബ്ലഡ് ബാങ്കിൽ പോയി രക്തദാനം നൽകും.

ആദ്യമായി രക്തദാനം നടത്തുമ്പോൾ എന്താണ് രക്തദാനം എന്ന് അറിയില്ലായിരുന്നു. സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളണ്ടിയർ, റെഡ് ക്രോസ് വളണ്ടിയർ, ആപത് മിത്ര വളണ്ടിയർ, മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ് ഈ യുവാവ്. ഉള്ളിയേരി സി.എച്ച്.സിയുടെയും ഉള്ളിയേരി മിൽമാ മാർക്കറ്റിങ് ഡ്രിപ്പോ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് രക്തദാനവും നടത്താൻ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകൻ ആണ് അരുൺ. സഹോദരി അർച്ചന.
