KOYILANDY DIARY.COM

The Perfect News Portal

അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വർണ്ണ കൂടാരം സംഘടിപ്പിച്ചു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വർണ്ണ കൂടാരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി. കെ. കെ. രാജൻ, ടി.എം . ഷീജ, പി. രാജൻ, എ. സുരേഷ്, കെ. എൻ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ബാലവേദി പ്രവർത്തകർ അഭിനയം, സംഗീതം തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ സംഘടിപ്പിച്ചു.
Share news