എംടി യുടെ വിയോഗത്തിൽ കലാസൗഹൃദം ഉള്ളിയേരി അനുശോചനം രേഖപ്പെടുത്തി

ഉള്ളിയേരി: കോഴിക്കോടിന് സാഹിത്യനഗരി പദവി ലഭിച്ചതിൽ എം ടിയുടെ പങ്ക് വളരെ വലുതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം ലോകസാഹിത്യത്തിന് തന്നെ കനത്ത നഷ്ടമാണെന്നും ശശികുമാർ തുരുത്യാട് പറഞ്ഞു. കലാസൗഹൃദം ഉള്ളിയേരി സംഘടിപ്പിച്ച എം ടി അനുശോചന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹപൂർണ്ണവും നന്മയേറിയതുമായ ഗ്രാമീണ സൗന്ദര്യം എം ടിയുടെ സൃഷ്ടികളെ സമ്പന്നമാക്കിയെന്ന് മനോജ്‌കുമാർ ഉള്ളിയേരി ആമുഖഭാഷണത്തിൽ പറഞ്ഞു.
.

.
ഗൃഹാതുരമായ ഓർമ്മകളുടെ സർഗ്ഗാവിഷ്‌ക്കാരമാണ് എം ടിയുടെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നതെന്നും ബിജു ടി ആർ പുത്തഞ്ചേരി പറഞ്ഞു. ഗിരീഷ് വാകയാട്, പുരുഷു ഉള്ളിയേരി, സഹദ് സലാം, ശിവദാസൻ ഉള്ളിയേരി, ശ്രീകല രാജൻ, ഹമീദ് ജിൻസി, അഹമ്മദ് ഉള്ളിയേരി, അനിൽ, ഉഷാദേവി, മഞ്ജുഷ എന്നിവർ സംസാരിച്ചു.
